Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Must

Palakkad

അ​ട്ട​പ്പാ​ടി​യി​ലെ ഉ​ന്ന​തി​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്ക​ണം: ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ൻ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ഉ​ന്ന​തി​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും കു​ടി​വെ​ള്ള ല​ഭ്യ​ത, ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ൻ. ന​ല്ല​തു​പോ​ലെ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ട്ടി​ക​ൾ​ക്കു ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. മൂ​ല​ഗം​ഗ​ൽ ഊ​രും അ​ങ്ക​ണ​വാ​ടി​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ക​മ്മീ​ഷ​ൻ അം​ഗം മു​രു​കേ​ഷ് ചെ​റു​നാ​ലി ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മൂ​ല​ഗം​ഗ​ൽ ഉ​ന്ന​തി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട ആ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ണ​റേ​റ്റി​ലേ​ക്ക് പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ വെ​ച്ച​പ്പ​തി, വെ​ള്ള​ക്കു​ളം, ഗോ​ഞ്ചി​യൂ​ർ എ​ന്നീ ഉ​ന്ന​തി​ക​ളി​ലെ റേ​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പോ​ഷ​കാ​ഹാ​ര​ങ്ങ​ളു​ടെ സ്റ്റോ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ​അം​ഗം അ​രി, ധാ​ന്യ​ങ്ങ​ൾ, റാ​ഗി, ശ​ർ​ക്ക​ര, അ​വി​ൽ, തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചു. അ​ട്ട​പ്പാ​ടി ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ മെ​നു പ്ര​കാ​രം കൃ​ത്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​വ​രു​ന്ന​താ​യി ക​മ്മീ​ഷ​ൻ അം​ഗം വി​ല​യി​രു​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള ഡൈ​നിം​ഗ് ഹാ​ൾ സ​ജ്ജ​മാ​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ക​ത്തു​ന​ൽ​കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ.​എ​സ്. ബീ​ന, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രാ​യ വി. ​മ​നോ​ജ്, സി. ​പ​ത്മി​നി, എ​ൽ​എ ത​ഹ​സി​ൽ​ദാ​ർ ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up